Peruvayal News

Peruvayal News

ഐഫോണിന്റെ ഈ വര്‍ഷത്തെ മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഫോണിന്റെ ഈ വര്‍ഷത്തെ മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


 വൈഡ് ആംഗിള്‍ ലെന്‍സോടെയുള്ള ട്രിപ്പിള്‍ ബാക്ക് ക്യാമറ സെറ്റ്അപ്പാണ് പുതിയ മോഡലുകളില്‍. എന്നാല്‍ മൂന്ന് മോഡലുകളില്‍ ഈ ക്യാമറ സെറ്റ്അപ് ആയിരിക്കില്ല.

ഈ വര്‍ഷവും ആപ്പിള്‍ ഐഫോണ്‍ എത്തുന്നത് മൂന്ന് മോഡലുകളില്‍ തന്നെ. ഐഫോണ്‍ 11 എന്ന പേരില്‍ പുറത്തിറങ്ങുന്ന മോഡലുകളെക്കുറിച്ച് ഇതിനകം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 9to5Mac റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ പുറത്തുവന്നതില്‍ നിന്ന് വ്യത്യസ്തമായി ലൈറ്റ്‌നിങ് പോര്‍ട്ട് തന്നെയായിരിക്കും പുതിയ മോഡലുകള്‍ക്കും.

ടൈപ് സി കാബിളായിരിക്കും പുതിയ മോഡലുകളില്‍ പരീക്ഷിക്കുക എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഐഫോണ്‍ ടെന്‍ എസ് മാക്സ്, ടെന്‍ എസ്, ടെന്‍ ആര്‍ എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഡലുകള്‍. ഇവയുടെ പിന്‍ഗാമി എന്ന നിലയിലാണ് പുതിയ മോഡലുകള്‍ എത്തുക. D43 , D42 ,N104 എന്ന പേരിലായിരിക്കും മോഡലുകള്‍ അറിയപ്പെടുക.

ആപ്പിള്‍ എ13 എന്ന ചിപ്‌സെറ്റാണ് പുതിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. വൈഡ് ആംഗിള്‍ ലെന്‍സോടെയുള്ള ട്രിപ്പിള്‍ ബാക്ക് ക്യാമറ സെറ്റ്അപ്പാണ് പുതിയ മോഡലുകളില്‍. എന്നാല്‍ മൂന്ന് മോഡലുകളില്‍ ഈ ക്യാമറ സെറ്റ്അപ് ആയിരിക്കില്ല. ഇതില്‍ രണ്ട് മോഡലുകളില്‍ വൈഡ് ആംഗിള്‍ ലെന്‍സുണ്ടാവും. സ്മാര്‍ട്ട് ഫ്രെയിം എന്നൊരു പ്രത്യേകതയാവും ക്യാമറയിലെ ഹൈലൈറ്റ്. സെല്‍ഫി ക്യാമറയിലെ സ്ലോ മോഷന്‍ റെക്കോര്‍ഡിങ് 120 fps സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

രണ്ട് മോഡലുകളില്‍ 3x ഓലെഡ് റെറ്റിന ഡിസ്‌പ്ലെയായിരിക്കും. എന്നാല്‍ ഒരു മോഡലിന് ടെന്‍ ആറിലേത് പോലെ 2x ലിക്യുഡ് റെറ്റിന ഡിസ്‌പ്ലെയായിരിക്കും. അതേസമയം സ്‌ക്രീന്‍ റെസലൂഷനില്‍ മുന്‍ മോഡലിലേതിന് സമാനമായിരിക്കും. പുതിയ രൂപത്തിലുള്ള ടാപ്റ്റിക് എഞ്ചിനാണ് പുതിയ മോഡലുകളില്‍. എന്നാല്‍ ഇത് എന്ത് മാറ്റമാണ് പുതിയ മോഡലുകളില്‍ വരുത്തുക എന്ന് വ്യക്തമല്ല. എന്നാല്‍ 3ഡി ടച്ച് പുതിയ മോഡലുകളില്‍ ഉണ്ടാവില്ല.
Don't Miss
© all rights reserved and made with by pkv24live