ദേശീയപാതയുടെ ശോച്യാവസ്ഥ: ചാവക്കാട്ട് യൂത്ത് ലീഗ് ഹൈവേ ഓഫീസ് മാര്‍ച്ച് നടത്തി
'ദേശീയ പാത, ഇത് ദുരിത പാത' എന്ന മുദ്രാവാക്യവുമായി ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഹൈവേ ഓഫീസ് മാര്‍ച്ച് നടത്തി. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പുതിയ പാലത്തിനടുത്തെത്തിയതോടെ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.എം മനാഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അലി സ്വാഗതവും നിഷാദ് ഒരുമനയൂര്‍ നന്ദിയും പറഞ്ഞു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി ആര്‍.പി ബഷീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, യൂത്ത് ലീഗ് നേതാക്കളായ ടി.കെ ഉസ്മാന്‍, അഷ്‌ക്കര്‍ കുഴിങ്ങര, നൗഷാദ് തെരുവത്ത്, നിഷാദ് മാളിയേക്കല്‍, ഷജീര്‍ പുന്ന, പി.എച്ച് തൗഫീക്ക്, മനാഫ്, എം.സി ഗഫൂര്‍, ആരിഫ് പാലയൂര്‍ സംബന്ധിച്ചു.