ടാക്സി വാഹനങ്ങളിൽ ജി.പി.എസ്.നിർബന്ധമാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണം -എസ്.ടി യു
കോഴിക്കോട്: ടാക്സി വാഹനങ്ങളിൽ ജി.പി.എസ്.നിർബന്ധമാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും, ഇത് ഉദ്യോഗതലത്തിൽ നിന്നുള്ള ഒരു വിഭാഗം ആളുകൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വേണ്ടിയുള്ള താ ണെന്നും അത് കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കാതെ കേരളത്തിൽ നടപ്പിലാക്കാൻ അമിതാവേശം കാണിക്കുന്നതെന്നും ഇതിന് സർക്കാർ കൂട്ടുനിൽക്കരുതെന്നും എസ്. ടി. യു മോട്ടോർ ഫെഡറേഷൻ
സംസ്ഥാന ജനറൽ സെക്രട്ടറി സലിം' നരിക്കുനി പ്രസ്താവിച്ചു.
എസ്. ടി. യു മോട്ടോർ ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.ജില്ലാ എസ്.ടി.യു ജനറൽ സെക്രട്ടറി ജാഫർ സെക്കീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.യോഗത്തിൽ എൻ കെ സി ബഷീർ അദ്ധ്യക്ഷത വഹിച്ചു. യു എ ഗഫൂർ സ്വാഗതവും ഇ ടീ പീ ഇബ്രാഹീം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ്: എൻ.കെ.സി.ബഷീർ,
ജനറൽ സെക്രട്ടറി: യു.എ.ഗഫൂർ
ഖജാഞ്ചി: ഇ.ടി.പി.ഇബ്രാഹിം
വൈ: പ്രസിഡന്റുമാർ
കെ.മമ്മദ് കോയ
പി.കെ.റഹിം
കെ .പി.സി.ഷുക്കൂർ
ഷഫീഖ്. ബേപ്പൂർ
മജീദ്. വടകര
സെക്രട്ടറിമാർ:
ഫൈസൽ.നെടുമ്പ്രത്ത്
ആബിദ്.പെരുവയൽ
അഷ്റഫ്.നരിക്കുനി
റിയാസ്.ടി.പി
ബിജു. ബാലുശ്ശേരി