പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഉള്ളിയും (സവാള) ശ്വാസകോശത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങള്‍ അവകാശപ്പെടുന്നു. കൊഴുപ്പടങ്ങിയ മീന്‍ ആണ് ശ്വാസകോശത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണസാധനം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നത്. ഗോതമ്പ് ആണ് ഈ പട്ടികയിലെ നാലാമന്‍. ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഗോതമ്പിനും കഴിവുണ്ടത്രേ. പ്രമേഹം പ്രതിരോധിക്കാനും, മസില്‍ ബലം കൂട്ടാനുമെല്ലാം ഗോതമ്പ് സഹായകമാണ്.