കല്യാണത്തിന് ഒരുങ്ങാൻ ബ്യൂട്ടി പാർലറിലേയ്ക്ക് പോയ യുവതി കാമുകനൊപ്പം മുങ്ങി:
കല്യാണം മുടങ്ങിയതോടെ യുവതിയ്ക്കും കാമുകനും സുഖ മാംഗല്യം; നെട്ടോട്ടമോടിയത് വീട്ടുകാർ
തൊടുപുഴ: വിവാഹത്തിന് സദ്യയും സ്വർണവും ഓഡിറ്റോറിയവും എല്ലാം ഒരുക്കി വച്ച ശേഷം, ബ്യൂട്ടിപാർലറിലേയ്ക്കു ഒരുങ്ങാനായി പോയ നവവധു കാമുകനൊപ്പം ഒളിച്ചോടി..! ബ്യൂട്ടിപാർലറിനു മുന്നിൽ ബൈക്കിൽ കാത്തു നിന്ന കാമുകനൊപ്പം മുങ്ങിയ യുവതിയെ മുഹൂർത്ത സമയത്തും കണ്ടെത്താനാവാതെ വന്നതോടെ കല്യാണവും മുടങ്ങി. ഒടുവിൽ വൈകുന്നേരത്തോടെ യുവതിയെയും കാമുകനെയും കണ്ടെത്തിയ ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തി നൽകുകയും ചെയ്തു.
തൊടുപുഴയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച വിവാഹത്തെ യുവതി ആദ്യം മുതൽ എതിർത്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആദ്യം മുതൽ തന്നെ ആ വിവാഹത്തെ എതിർത്തിരുന്ന യുവതി തനിക്ക് മറ്റൊരു പ്രണയമുണ്ടെന്നും, ഇയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ബന്ധുക്കൾ ഈ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചത്.
ബ്യൂട്ടി പാർലറിലേയ്ക്കു പോയ പെ്ൺകുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ കാത്ത് കാമുകൻ ബ്യൂട്ടി പാർലറിനു സമീപം നിൽക്കുകയായിരുന്നു. പെൺകുട്ടി കാറിൽ നിന്നും ഇറങ്ങിയതും, യുവതി യുവാവിനൊപ്പം ബൈക്കിൽ കയറി സ്ഥലം വിട്ടു. പെൺകുട്ടിയെ കാണാതായതോടെ സംഭവം ഒളിച്ചോട്ടമാണെന്ന് മനസിലാക്കിയ ബന്ധുക്കൾ വിവരം വരന്റെ വീട്ടിലറിയിച്ചു. ഇതോടെ നിശ്ചയിക്കപ്പെട്ട വിവാഹം മുടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കാണാതായ പെൺകുട്ടിയെയും കാമുകനെയും കണ്ടെത്തുകയും വൈകിട്ടോടെ പെൺകുട്ടിയുടെ ആഗ്രഹം പോലെ വീട്ടുകാർ കാമുകനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.