ആറ്റൂര്‍ രവിവര്‍മ്മ നവീനതയുടെ വക്താവ്: മുഖ്യമന്ത്രി
മലയാള കവിതയിലെ നവീനതയുടെ വക്താവാണ് ആറ്റൂര്‍ രവിവര്‍മ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരമ്പരാഗത ശീലുകളില്‍നിന്നു മാറി മൗലികവും സര്‍ഗാത്മകവുമായ ആധുനികതയുടെ വഴിതുറന്ന പ്രമുഖരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. അതിപ്രഗല്‍ഭനായ ഗുരുനാഥന്‍, സംഗീതാസ്വാദകന്‍, പരിഭാഷകന്‍, കവി എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച ആറ്റൂരിന്‍റെ വിയോഗം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.