Peruvayal News

Peruvayal News

പെരിങ്ങൊളം ഹയർ സെക്കണ്ടറിക്ക് എക്സലന്റ് പെർഫോമിംഗ് അവാർഡ്

പെരിങ്ങൊളം ഹയർ സെക്കണ്ടറിക്ക് എക്സലന്റ് പെർഫോമിംഗ് അവാർഡ് 


പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് മികച്ച എൻ എസ് എസ്  യുണിറ്റിനുള്ള എക്സലന്റ് പെർഫോമിംഗ് അവാർഡ് ലഭിച്ചു. 
പാലിയേറ്റീവ് പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ സാക്ഷരത, ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ, അഗതികൾക്കുള്ള പാഥേയ പദ്ധതി, ഭിന്നശേഷി വയോജന ആശ്വാസ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, കരിഞ്ചോല ഭവന നിർമാണ പദ്ധതിക്കുള്ള സഹകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് യുണിറ്റ് നടത്തിയത്. മുൻ പ്രോഗ്രാം ഓഫീസർ ടി കുഞ്ഞി മുഹമ്മദിന്റെയും എൻ എസ് എസ് ലീഡർമാരായ കെ അനൈന, പി ആഷിഖ്   പി ആരതി, പി പി ഫായിസ് എന്നിവരുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത് 
 എക്സലന്റ് പെർഫോമിംഗ് അവാർഡ് ഡെപ്യൂട്ടി കലക്ടർ സി ബിജുവിൽ നിന്ന് പ്രോഗ്രാം ഓഫീസർ യു കെ അനിൽകുമാർ ഏറ്റുവാങ്ങി. 
അവാർഡ് നേടിയ എൻ എസ് എസ് യൂണിറ്റിനെ പി ടി എ കമ്മിറ്റിയും സ്റ്റാഫ്‌ കൗൺസിലും അനുമോദിച്ചു. പ്രിൻസിപ്പൽ പി അജിത അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട്‌ ആർ വി ജാഫർ, വൈസ് പ്രസിഡന്റ് ആർ വി വിജയൻ, എസ് എം സി ചെയർമാൻ ടി വി ശബരീശൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live