Peruvayal News

Peruvayal News

ഹോം" ലൈബ്രറി പദ്ധതിയ്ക്ക് തുടക്കമായി

ഹോം" ലൈബ്രറി പദ്ധതിയ്ക്ക് തുടക്കമായി



അലനല്ലൂർ: കൃഷ്ണാ സ്ക്കൂളിലെ സ്ക്കൂൾ പ്രധാനമന്ത്രിയും, നാലാം തരം വിദ്യാർത്ഥിയുമായ       "ഷിഫിന്റെ" വീട്ടിൽ അലനല്ലൂർ പാക്കത്ത് കുളമ്പ് ഭാഗത്തെ "ഹോം" ലൈബ്രറി പദ്ധതിയ്ക്ക് തുടക്കമായി. 


വായനാ വാരപ്രവർത്തനങ്ങളിൽ പത്തിലധികം വായനാ ക്കുറിപ്പുകൾ തയ്യാറാക്കുകയും, ( തന്റെ കൈവിരൽ പൊട്ടി പ്ലാസ്റ്ററിട്ടത് വകവയ്ക്കാതെ) ചെയ്ത കൊച്ചു മിടുക്കനാണ്‌ ഷിഫിൻ. 





ഷിഫിനും,അയൽപ്പക്ക സഹപാഠികൾക്കും ഇനി വായനത്തേരിലേറി വിജയപഥത്തിലെത്താം .സ്ക്കൂൾ പി.ടി.എ പ്രസിഡന്റും മികച്ച ഫയർമാനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ പി.നാസറാണ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .പൂർവ്വധ്യാപികയും അക്കാദമിക് രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ശ്രീമതി.പി. ജ്യോതിയും, സീനിയർ അധ്യാപിക ശ്രീമതി ടി.എം.ശോഭനയും ചേർന്നാണ് "ഹോം" ലൈബ്രറിയിലേക്കുള്ള പുസ്തകം കൈമാറ്റം ചെയ്തത്  മുൻ .പി ടി.എ.പ്രസിഡന്റ് ശ്രീ: യൂസഫ് പാക്കത്ത്, പ്രധാനധ്യാപിക.ശ്രീമതി. സി. ശ്രീരഞ്ജിനി മാനേജർ.യു.കെ.സോമശേഖരൻ, അധ്യാപകരായ ഹരിദേവ് ,ജയമണികണ്ഠകുമാർ ,ശ്രീമതി. ഷബ്ന തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. നിഘണ്ടു, ബാലസാഹിത്യം, യാത്രാവിവരണം, ആത്മകഥ, ഇംഗ്ലീഷ് കഥകൾ, പൊതുവിജ്ഞാനം, തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി 7000/-രൂപയിലധികം രൂപയുടെ പുസ്തകങ്ങളാണ് നൽകിയത് ഹോം ലൈബ്രറിയിൽ സ്റ്റഡി ടേബിൾ, ചെയർ, ബുക്ക് ഷെൽഫ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വധ്യാപകർ, അധ്യാപക സഹപാഠികൾ, പി.ടി.എ, മാനേജർ, തുടങ്ങിയവരുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടത്തുന്നത്.
Don't Miss
© all rights reserved and made with by pkv24live