രാഹുല്‍ ഗാന്ധി വിഷയം; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ വിമര്‍ശനം
മുക്കം: അഗസ്ത്യന്മുഴി- കുന്നമംഗലം റോഡുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ജി. സുധാകരന്റെ വിമര്‍ശനം.
ഫ്ലക്സ് ബോര്‍ഡിലും പ്രോഗ്രാം നോട്ടീസിലും രാഹുല്‍ ഗാന്ധിക്ക് അല്‍പ്പം കൂടി പ്രാധാന്യം നല്‍കാമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നു. അദ്ദേഹം ഒരു സാധാരണ എംപിയല്ല. ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവാണ്. അത് പരിഗണിക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അതിനിടെ രാഹുല്‍ ഗാന്ധി, തന്നെ ക്ഷണിച്ച എംഎല്‍എക്കും പൊതുമരാമത്ത് വകുപ്പിനും നന്ദിയറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇമെയില്‍ സന്ദേശമയക്കുകയും ചെയ്തെങ്കിലും റോഡ് ഉദ്ഘാടന വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം ആശംസിച്ച സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ പ്രസംഗം സദസില്‍ ചിരി പടര്‍ത്തി.