വനിതകൾക്ക് കുവൈറ്റിൽ ഗാർഹിക മേഖലയിലേയ്ക്ക് സൗജന്യ നിയമനം:
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുവാൻ സന്നദ്ധരായ വനിതകളെ നോർക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉൾപ്പെയുള്ള സേവനം തികച്ചും സൗജന്യം. ജൂലൈ 29 മുതൽ ആഗസ്റ്റ് ഒൻപത് വരെ 10 മണി മുതൽ തൈക്കാടുള്ള നോർക്കയുടെ ആസ്ഥാന മന്ദിരത്തിൽ സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. താൽപര്യമുള്ള വനിതകൾ, ഫുൾ സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയുമായി ഈ ദിവസങ്ങളിൽ നോർക്ക ആസ്ഥാനത്ത് എത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 0091 8802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0471-2770544, 0470-2603115, എന്നീ നമ്പരുകളിൽ ലഭിക്കും.