Peruvayal News

Peruvayal News

അധ്യാപക സംവരണ ബില്‍ ലോക്‌സഭ പാസാക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒറ്റ യൂണിറ്റായി കണക്കാക്കും

അധ്യാപക സംവരണ ബില്‍ ലോക്‌സഭ പാസാക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒറ്റ യൂണിറ്റായി കണക്കാക്കും


കേന്ദ്ര സർക്കാരിനുകീഴിലെ അധ്യാപക ഒഴിവുകളിലേക്കുള്ള നിയമനം സംബന്ധിച്ച ഭേദഗതിബിൽ (Teacher Reservation Cadre Bill 2019) ലോക്സഭ പാസാക്കി. വിവിധ പഠനവിഭാഗങ്ങൾക്ക് പകരം സർവകലാശാലയോ കോളേജോ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കുന്ന രീതിയാണ് ഇതോടെ നിലവിൽ വരിക. കേന്ദ്രസർക്കാർ മാർച്ചിൽ പുറപ്പെടുവിച്ച ഓർഡിനൻസിന് അംഗീകാരം നൽകുന്നതാണ് പുതിയ ഭേദഗതി. 41 കേന്ദ്ര സർവകലാശാലകളിലായി 8000ത്തോളം അധ്യാപക ഒഴിവുകളാണ് നിലവിലുള്ളത്. ഈ ഒഴിവുകൾ നികത്തുന്നതിലേക്കാണ് പുതിയ ഭേദഗതി പരിഗണിക്കുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണവുമുണ്ട്.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി 2017ൽ പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് കേന്ദ്ര സർക്കാർ ഭേതഗതി കൊണ്ടുവന്നത്. സർവകലാശാലകളിലെ വ്യത്യസ്ത പഠനവിഭാഗങ്ങളെ വെവ്വേറെ തിരിച്ചുവേണം സംവരണം നടപ്പാക്കേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയാണുണ്ടായത്.
വിദ്യാഭ്യാസ മേഖലയിൽ പുതിയ മുന്നേറ്റമുണ്ടാക്കാൻ ഭേദഗതിയിലൂടെ സാധിക്കുമെന്ന് കേന്ദ്ര മാനവവിഭശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുന്നവരെ ഒരേസമയം നിയമനങ്ങളിൽ ഉൾക്കൊള്ളിക്കാനും ഇതോടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't Miss
© all rights reserved and made with by pkv24live