ഇന്നലെ രാത്രി 12.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22114) സര്‍വീസ് നടത്തിയില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ലോകമാന്യതിലകില്‍നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22113) രണ്ടാം ദിവസമായ ഇന്നലെ കേരളത്തില്‍ എത്തിയില്ല.