Peruvayal News

Peruvayal News

യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി; ഡോ. സി. സി ബാബു പുതിയ പ്രിന്‍സിപ്പൽ

യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി; ഡോ. സി. സി ബാബു പുതിയ പ്രിന്‍സിപ്പൽ


സംഘർഷത്തിന്റെയും ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്നു മാറ്റി. കോളേജ് പ്രിൻസിപ്പലിന്റെ താൽകാലിക ചുമതലയിൽ ഉണ്ടായിരുന്ന കെ. വിശ്വംഭരനെ മാറ്റി തൽസ്ഥാനത്ത് ഡോ. സി. സി ബാബുവിനെ നിയമിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

പ്രിൻസിപ്പലാണ് ഡോ. സി. സി ബാബു. ഇതോടൊപ്പം അഞ്ച് സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും സ്ഥലംമാറ്റമുണ്ട്.
കോളേജ് തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കോളേജ് കൗൺസിലിന്റെ തീരുമാനമനുസരിച്ച് കാമ്പസിലെ കൊടിതോരണങ്ങളും ചുവരെഴുത്തുകളും നീക്കംചെയ്തു. തൊഴിലാളികളെ നിയോഗിച്ചാണ് ഇവ മാറ്റിയത്.

എസ്എഫ്ഐ പ്രവർത്തകന് കുത്തറ്റ സംഭവത്തിലും തുടർന്ന് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയൻ ഓഫീസിലും സർവകലാശാല ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയ സംഭവത്തിലും അധ്യാപകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't Miss
© all rights reserved and made with by pkv24live