യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു
കർണാടകയിൽ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണയോടെ ശബ്ദ വോട്ടോടെയാണ് യെദ്യൂരപ്പ വിശ്വാസം നേടിയത്. സർക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ സഭയിൽ ധനകാര്യ ബില്ലിൻമേലുള്ള ചർച്ചയാരംഭിച്ചു.
മറക്കുക, ക്ഷമിക്കുക എന്നതിൽ വിശ്വസിക്കുന്ന ആളാണ് ഞാനെന്നും എന്നെ എതിർക്കുന്നവരേയും ഞാൻ സ്നേഹിക്കുന്നുവെന്നും വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചക്കിടെ യെദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യയും കുമാരസ്വാമിയും അധികാരത്തിലിരുന്നപ്പോൾ അവർ പ്രതികാര രാഷ്ട്രീയത്തിലേർപ്പെട്ടിരുന്നില്ല. എന്നാൽ ഭരണത്തിൽ മോശമായിരുന്നു. ഞങ്ങളത് ശരിയാക്കും. ഞങ്ങൾ ഒരിക്കലും പ്രതികാര രാഷ്ട്രീയത്തിൽ ആനന്ദം കൊള്ളില്ലെന്ന് ഈ സഭക്ക് ഉറപ്പ് നൽകുന്നു. മറക്കുകയും പൊറുക്കുകയും ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.