സമാജ് വാദി പാര്‍ട്ടി രാജ്യസഭാ എംപി നീരജ് ശേഖര്‍ രാജിവെച്ചു; ബിജെപിയില്‍ ചേരും
സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖർ. ഇയാളുടെ രാജി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അംഗീകരിച്ചു.
ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായിട്ടാണ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനൊപ്പംമെത്തിയാണ് നീരജ് രാജിക്കത്ത് കൈമാറിയത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബല്ലിയ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ നീരജ് ശേഖറിനെ സമാജ് വാദി പാർട്ടി രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കുകയായിരുന്നു.
പിതാവിന്റെ മരണത്തെ തുടർന്ന് 2007-ൽ ബല്ലിയയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് അദ്ദേഹം ആദ്യം ലോക്സഭയിലെത്തി. 2009-ൽ സീറ്റ് നിലനിർത്തിയെങ്കിലും 2014-ൽ പരാജയപ്പെട്ടു