പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്: നിക്ഷേപകർ പാസ്ബുക്ക് പരിശോധിക്കണം:
മഹിളാപ്രധാൻ ഏജന്റുമാർ മുഖേന പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പ്രതിമാസ നിക്ഷേപം നടത്തുന്ന നിക്ഷേപകർ അവരുടെ പോസ്റ്റ് ഓഫീസ് ആർ.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആർ.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് കണക്കുകൾ കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷമേ തുടർനിക്ഷേപത്തിനായുളള തുക ഏജന്റിനെ ഏൽപ്പിക്കാവൂ. ഏജന്റ് പാസ്ബുക്ക് പരിശോധനക്ക് ലഭ്യമാക്കുന്നില്ലെങ്കിൽ നിക്ഷേപകർ ഉടൻ ബന്ധപ്പെട്ട പോസ്റ്റോഫീസിലോ ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസറെയോ (ഫോൺ: 0471-2478731) വിവരം അറിയിക്കണം.