വല്ലപ്പോഴും ഉറക്കം ശരിയാകാത്ത പ്രശ്നമേ തോന്നുന്നുള്ളൂവെങ്കില്‍, ജീവിതചര്യകളില്‍ ചില മാറ്റം വരുത്തിനോക്കാം. എന്നിട്ടും പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു ഡോക്ടറെ കണ്ട് നിര്‍ദേശം ചോദിക്കേണ്ടതാണ്. സ്ട്രെസ്, മാനസിക വിഷമതകള്‍ എന്നിവ ഒഴിവാക്കാന്‍ യോഗയോ വ്യായാമമോ ചെയ്യാം. അതോടൊപ്പം തന്നെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ചെറിയ ജാഗ്രത പുലര്‍ത്തിനോക്കണം. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തീര്‍ച്ചയായും ഉറക്കത്തെ ബാധിക്കുന്നുണ്ട്. വൈകീട്ടോടെ ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് നിര്‍ത്തലാക്കാം. കാപ്പി, ചായ, ചോക്ലേറ്റ് ഡ്രിംഗ്സ്, സോഡ, കോള്‍ഡ് ഡ്രിംഗ്സ്, ആല്‍ക്കഹോള്‍ എന്നിവയാണ് പ്രധാമായും ഉറക്കത്തെ പ്രശ്നത്തിലാക്കുന്ന വില്ലന്‍ പാനീയങ്ങളായി വിദഗ്ധര്‍ പട്ടികപ്പെടുത്തുന്നത്. ഉറങ്ങുന്നതിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ് തന്നെ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ത്തണമെന്നാണ് ഇവര്‍ പറയുന്നത്.