ഏഴിമല നാവിക അക്കാദമി ; പൊതുജനങ്ങൾക്കും സന്ദർശിക്കാം
പയ്യന്നൂർ: കാർഗിൽ വിജയദിനത്തോട് അനുബന്ധിച്ച് ഏഴിമല നാവിക അക്കാദമിയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അവസരമൊരുക്കുന്നു. ( ശനിയാഴ്ച ) രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവേശനാനുമതി. സന്ദർശകർ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.