75 ശതമാനം ഇന്ത്യന്‍ സ്ത്രീകളും തനിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ പറയുന്നത്. തനിയെ നടത്തുന്ന് ആഢംബര പൂര്‍ണമായ യാത്രകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതെന്നാണ് ഈ പഠനത്തിന്റെ നിഗമനം. 2009 നെ അപേക്ഷിച്ച് 2019 എത്തിയപ്പോള്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. 2009 ല്‍ ഇന്ത്യയില്‍ 15 ശതമാനം സ്ത്രീകളായിരുന്നു തനിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ 2019 എത്തിയപ്പോള്‍ 47 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ അവരുെട അവധിക്കാലം ആഢംബര നിറഞ്ഞ ഇടങ്ങളില്‍ ചെലവഴിക്കണം എന്ന് ആഗ്രഹിച്ചു തുടങ്ങിയെന്ന് ഇന്ത്യയിലെ പ്രശസ്തരായ ട്രാവല്‍ പ്ലാനര്‍മാര്‍ വ്യക്തമാക്കുന്നു.