തോക്കു ചൂണ്ടി ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം, ഒരാൾ പിടിയിൽ
ഓമശ്ശേരി: മുക്കം റോഡിലെ ശാദി ഗോൾഡ് എന്ന ജ്വല്ലറിയിൽ 8 മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്, കടയയടക്കുന്നതിനായി ഷട്ടർ പകുതി താഴ്ത്തി സ്റ്റോക്ക് എടുക്കുന്ന അവസരത്തിലാണ് തോക്കുമായി സംഘം എത്തിയത്. മൂന്നു പേരടങ്ങുന്ന സംഘത്തിലെ ഒരാളെ ജീവനക്കാർ പിടികൂടി.
ഇയാളെ പോലീസിന് കൈമാറി.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.