ഗതാഗതരംഗത്ത് വിപ്ലവം ലക്ഷ്യം, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും
ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകൾ നൽകും.
റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും
രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കും.