പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിന്‍ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളില്‍നിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇവയില്‍ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ടെന്നും കണ്ടെത്താനായി.