വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നായകളും പൂച്ചകളും വളര്‍ത്തുന്നത് നല്ലതാണെന്നാണ് എയ്‌റ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോളേജുകളില്‍ 'പെറ്റ് യുവര്‍ സ്‌ട്രെസ് എവേ' എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയും അതില്‍ വിദ്യാര്‍ത്ഥികള്‍ പൂച്ചകളോടും നായ്ക്കളോടും സംവദിക്കുകയും ചെയ്യുന്നതായി കണ്ടു. വെറും 10 മിനിറ്റ് കൊണ്ട് കാര്യമായ മാറ്റം ഉണ്ടായതായി കാണാനായെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ പെട്രീഷ്യ പെന്‍ഡ്രി പറയുന്നു. പ്രധാന സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളില്‍ ഗണ്യമായ കുറവുണ്ടായതായി പഠനത്തില്‍ കാണാനായെന്ന് അദ്ദേഹം പറഞ്ഞു. 249 കോളേജിലെ വിദ്യാര്‍ത്ഥികളില്‍ പഠനം നടത്തുകയായിരുന്നു.