ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ ലോകത്താകമാനമുള്ള 1.2 കോടിയാളുകളെയാണ് ഉള്‍പ്പെടുത്തിയത്. ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് സംഘം പറയുന്നു. ഇതില്‍ 19.9 കോടിയും സ്ത്രീകളാണ്. ടൈപ്പ്-1 പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷ•ാരെക്കാള്‍ 47 ശതമാനം കൂട്ടുന്നു. ഡയബറ്റോളജിയ ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.