ജൂലൈ ഒന്നു മുതൽ പേടിഎം പണം ഇടപാടുകൾക്ക് ചാർജ് ഈടാക്കും
പുതിയതായി വന്ന ചാർജുകൾ വാലറ്റ് ടോപ് അപ് ചെയ്യുന്നതിനും ബില്ലുകൾ പേ ചെയ്യുന്നതിനും ഓൺലൈൻ ആയി ടിക്കറ്റുകൾ എടുക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും ഈടാക്കും.
മുംബൈ: മൊബൈൽ വാലറ്റ് ആൻഡ് പേയ്മെന്‍റ്സ് ആപ്പായ പേടിഎം ഡിജിറ്റൽ പണമിടപാടുകൾക്ക് ചാർജ് ഈടാക്കുന്നു. മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം ഡി ആർ) പേടിഎം പാസാക്കിയിരുന്നു. ബാങ്കുകളും കാർഡ് കമ്പനികളും ഡിജിറ്റൽ പണമിടപാടുകൾക്ക് ജൂലൈ ഒന്നുമുതൽ ചാർജ് ഈടാക്കുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപോർട്ട് ചെയ്യുന്നു.
ക്രെഡിറ്റ് കാർഡ് മുഖേന പേയ്മെന്‍റുകൾ നടത്തുമ്പോൾ തുകയുടെ ഒരു ശതമാനവും ഡെബിറ്റ് കാർഡ് വഴി പേയ്മെന്‍റ് നടത്തുമ്പോൾ 0.9 ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് എന്നിവ വഴി ഇടപാടുകൾ നടത്തുമ്പോൾ 12 - 15 വരെയും തുക ഈടാക്കും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി ഇത്രയും കാലം പേടിഎം ഇത്തരത്തിലുള്ള ചാർജുകൾ ഒന്നും ഈടാക്കിയിരുന്നില്ല.
പുതിയതായി വന്ന ചാർജുകൾ വാലറ്റ് ടോപ് അപ് ചെയ്യുന്നതിനും ബില്ലുകൾ പേ ചെയ്യുന്നതിനും ഓൺലൈൻ ആയി ടിക്കറ്റുകൾ എടുക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും ഈടാക്കും. അതേസമയം, പുതുതായി വന്ന മാറ്റങ്ങൾ ഉപഭോക്താക്കളെ പേടിഎമ്മിൽ നിന്ന് തൽക്കാലത്തേക്ക് എങ്കിലും മാറ്റി നിർത്തിയേക്കുമെന്നാണ് റിപോർട്ടുകൾ.