മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു; പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരം
സൗത്ത് മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഏഴ് മരണം. കെട്ടിടത്തിനുള്ളിൽ നാല്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോങ്ഗ്രിയിലെ തണ്ടൽ സ്ട്രീറ്റിലുള്ള കെട്ടിടമാണ് തകർന്നുവീണത്. നൂറുവർഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ എട്ടോളം കുടുംബങ്ങൾ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. ദേശീയദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.