2024- 25 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ചു ലക്ഷം കോടി ഡോളറിന്റേതായി (340 ലക്ഷംകോടി രൂപ) വളരണമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ 2.61 ലക്ഷംകോടി ഡോളറിന്റേതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. കൂടുതല്‍ തൊഴിലവസരങ്ങളും ഉത്പാദനവുമുണ്ടാക്കാന്‍ സ്വകാര്യമേഖലയ്‌ക്കേ കഴിയൂ. മിനിമം കൂലി ഉറപ്പാക്കണം. വിരമിക്കല്‍പ്രായം പടിപടിയായി ഉയര്‍ത്തണം. ബജറ്റിനു മുന്‍പായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍വച്ച സര്‍വേയില്‍ പറയുന്നു.