Peruvayal News

Peruvayal News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‍പാല്‍ റെഡ്ഡി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‍പാല്‍ റെഡ്ഡി അന്തരിച്ചു
 
ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. മുന്‍മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പെട്രോളിയം-നഗരവികസന വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Don't Miss
© all rights reserved and made with by pkv24live