Peruvayal News

Peruvayal News

അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതര്‍ സുപ്രീംകോടതിയിലേക്ക്

അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതര്‍ സുപ്രീംകോടതിയിലേക്ക്


കർണാടകത്തിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാർ സ്പീക്കർ കെ.ആർ രമേഷ് കുമാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ നടപടി സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് വിമതർ ആരോപിക്കുന്നു. തിങ്കളാഴ്ച അവർ സുപ്രീം കോടതിയെ സമീപിക്കും. യെദ്യൂരപ്പ സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണിത്.

14 കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ഞായറാഴ്ചയാണ് സ്പീക്കർ അയോഗ്യരാക്കിയത്. നേരത്തെ മൂന്ന് വിമതരെ അയോഗ്യരാക്കിയതിന് പിന്നാലെയാണിത്. ഇതോടെ എച്ച്.ഡി. കുമാരസ്വാമിയുടെ സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ച മുഴുവൻ വിമത എം.എൽ.എമാരും അയോഗ്യരായി മാറി. അയോഗ്യരാക്കിയ എം.എൽ.എമാർക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല. ഇവർക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനാകില്ല.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്നും ചട്ടപ്രകാരമല്ലാതെ രാജി സമർപ്പിച്ചതിനാലുമാണ് എം.എൽ.എമാരെ അയോഗ്യരാക്കിയതെന്ന് സ്പീക്കർ കെ.ആർ. രമേശ് കുമാർ അറിയിച്ചിരുന്നു. മുഴുവൻ വിമത എം.എൽ.എമാരും അയോഗ്യരായതോടെ കർണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി.
Don't Miss
© all rights reserved and made with by pkv24live