യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു, ഇന്ന് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും
കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ എന്ന ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു.
വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണറുടെ അനുമതി ലഭിച്ചതായി ഗവർണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു. സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം.
ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വൈകീട്ട് ആറ് മണിക്കാണ് ഗവർണർ അനുമതി നൽകിയത്.. താൻ നിലവിൽ പ്രതിപക്ഷ നേതാവാണ്. അത് കൊണ്ട് തന്നെ നിയമസഭാ പാർട്ടി യോഗം വിളിച്ച് ചേർക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.