Peruvayal News

Peruvayal News

കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകൾ:

കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകൾ:
 

കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും ഒട്ടനവധി തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡൈനാമിക്‌സ് ആന്റ് വിഷ്വൽ എഫക്ട്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് വെബ്ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  വിശദവിവരങ്ങൾക്ക്: 0471-2325154, 4016555.
Don't Miss
© all rights reserved and made with by pkv24live