Peruvayal News

Peruvayal News

എന്റർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ നിയമനം:

എന്റർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ നിയമനം:


തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ എന്റർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ തസ്തികയിൽ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസിലോ ഐ.ടിയിലോ ബി.ടെക് ബിരുദമോ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യതയോ ആണ് വേണ്ടത്. ടൊഗാഫ് സമാനമായ ആർക്കിടെക്ചർ സർട്ടിഫിക്കേഷൻ വേണം. ആറ് വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടാവണം. 43165-122955 ആണ് ശമ്പള സ്‌കെയിൽ. 18-40 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം.
ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
Don't Miss
© all rights reserved and made with by pkv24live