Peruvayal News

Peruvayal News

വൈദ്യുതി മുടങ്ങി; സ്തംഭിച്ച് ഒരിക്കലും ഉറങ്ങാത്ത നഗരം

വൈദ്യുതി മുടങ്ങി; സ്തംഭിച്ച് ഒരിക്കലും ഉറങ്ങാത്ത നഗരം


ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന് വിശേഷണമുള്ള ന്യൂയോർക്ക് നഗരത്തെ ഇരുട്ടിലാഴ്ത്തി വൈദ്യുതി മുടക്കം. പാതകളും സബ് വേകളും ആകെ ഇരുട്ടിലായി. ടൈംസ്ക്വയറിലെ ഇലക്ട്രോണിക് സ്ക്രീനുകൾ കെട്ടടങ്ങി. ഭൂഗർഭപാതയിലൂടെയുള്ള ട്രെയിൻ ഗതാഗതമടക്കം സ്തംഭിച്ചു. മാർക്കറ്റുകളും കടകളും അടച്ചു പൂട്ടി. നിരവധി നിശാ പാർട്ടികൾ റദ്ദാക്കി. ആയിരകണക്കിന് വിനോദ സഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങി കിടന്നു.

ശനിയാഴ്ച രാത്രി ന്യൂയോർക്ക് നഗരത്തിന്റെ മൻഹാട്ടൻ പ്രവിശ്യയിലായിരുന്നു വ്യാപക വൈദ്യുതിമുടക്കമുണ്ടായത്. ഏകദേശം അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഒരു ട്രാൻസ്ഫോർമറിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടക്കിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റുകളിലും മറ്റും നിരവധി ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വ്യാപകമായ കൊള്ളയ്ക്കും തീപിടുത്തത്തിനും കാരണമായ 1977-ൽ ന്യൂയോർക്കിലുണ്ടായ വ്യാപക വൈദ്യുതി മുടക്കത്തിന്റെ വാർഷികത്തിലാണ് വീണ്ടും നഗരത്തെ ഇരുട്ടിലാഴ്ത്തിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിച്ചെന്ന് വിതരണക്കാരായ കോൺ എഡിസൻ കമ്പനി അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live