Peruvayal News

Peruvayal News

നിര്‍മ്മിതി കേന്ദ്രത്തില്‍ ഒഴിവ്: മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിര്‍മ്മിതി കേന്ദ്രത്തില്‍ ഒഴിവ്:

മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  



ബിടെക് (സിവില്‍)/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലൊയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഒഴിവുകള്‍ നാല്.  അപേക്ഷ മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.   ഫോണ്‍ 0483 2735594.
Don't Miss
© all rights reserved and made with by pkv24live