Peruvayal News

Peruvayal News

ലൈഫ് ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കും:

ലൈഫ് ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കും:



ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വീടനുവദിച്ചവര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി സാധന സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനായി പദ്ധതി തയ്യാറായി. ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍  അടുത്തുള്ള ഏജന്‍സികളില്‍ നിന്നും  ഗുണഭോക്താവിന്  സാധനങ്ങള്‍ വാങ്ങാം. തിരിച്ചറിയല്‍ രേഖ അതാത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, പ്രളയ ദുരിതബാധിതര്‍ക്കുള്ളവ അതാത് വില്ലേജ് ഓഫീസറും നല്‍കും.
സാനിറ്ററി ഫിറ്റിങ്ങ്‌സ് നിര്‍മ്മാതാക്കളായ സെറ, ജീറ്റും, പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്, നെരോലാകും, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ നിര്‍മാതാക്കളായ ലെഗ്രന്റ്, വിപ്രോ, വീഗാര്‍ഡും, പൈപ്പ് സാമഗ്രികള്‍ നിര്‍മ്മാതാക്കളായ ഹൈക്കൗണ്ട്, സ്റ്റാര്‍, സിമന്റ് നിര്‍മ്മാതാക്കളായ മലബാര്‍ സിമന്റുമാണ്  ഏറ്റവും വിലക്കുറവില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കും പ്രളയ ദുരിതബാധിതര്‍ക്കും സാധനസാമഗ്രികള്‍   നല്‍കുന്നത്.  പദ്ധതി വഴി വീട് നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ്, പെയിന്റ്, സാനിറ്ററി ഐറ്റംസ്, വാട്ടര്‍ ടാങ്ക്, ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍, പൈപ്പ് ഫിറ്റിങ്ങുകള്‍ എന്നിവ    ഗുണഭോക്താകള്‍ക്ക് നേരിട്ട് ഗുണനിലവാരവും വിലയും പരിശോധിച്ച് ഉറപ്പ് വരുത്തി വാങ്ങാവുന്നതാണ്. വിതരണക്കാരില്‍ നിന്നും ഗുണഭോക്താവിന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അവ ലൈഫ് മിഷന് റിപ്പോര്‍ട്ട് ചെയ്യാം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 90 ദിവസം തൊഴില്‍ ദിനങ്ങള്‍ കൂടി ലൈഫ് ഗുണഭോക്താക്കള്‍ക്ക് നല്‍കും. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കലവറയില്‍ നിന്നും ന്യായവിലയ്ക്ക് നിര്‍മ്മാണ സാമഗ്രികളായ സിമന്റ്, സ്റ്റീല്‍ എന്നിവ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ലൈഫ് മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.
Don't Miss
© all rights reserved and made with by pkv24live