കോളേജ് വിദ്യാഭ്യാസ വകുപ്പ് വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു:
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 2019-20 അധ്യയന വർഷത്തെ വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം.
അന്ധ/ബധിര/പി.എച്ച്. സ്‌കോളർഷിപ്പിനർഹരായ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപന മേധാവി മുഖേന ഒക്‌ടോബർ 15നകം അപേക്ഷിക്കണം. മുസ്ലീം/നാടാർ പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പിന്റെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും പ്രൈമറി/സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന്റെ ഓൺലൈൻ അപേക്ഷ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഒക്‌ടോബർ ഒന്നിനകം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് എന്നിവിടങ്ങളിലെ ഗവൺമെന്റ് മ്യൂസിക് കോളേജുകളിൽ പഠിക്കുന്ന വിദ്യർത്ഥികൾ സെപ്റ്റംബർ 30നകം പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കണം. സ്ഥാപനമേധാവി മുഖേന ഒക്‌ടോബർ 15നകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2306580,