E Filing of Income Tax Return and Submission of Form 10 E
2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.