അക്കോമഡേഷൻ കാറ്റഗറി സംബന്ധിച്ച് SMS ലഭിച്ച ഹാജിമാർ പണമടക്കണം
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹാജിമാരിൽ ചിലരുടെ അക്കമഡേഷൻ ക്യാറ്റഗറി നറുക്കെടുപ്പിലൂടെ NCNTZ ൽ നിന്നും അസ്സീസിയയിലേക്ക് മാറ്റിയിരുന്നു. NCNTZ ൽ ആവശ്യമായ താമസസൗകര്യം ലഭ്യമല്ലാത്തതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ ഇങ്ങനെ മാറ്റേണ്ടി വന്നത്.
എന്നാൽ ഇപ്പോൾ കൂടുതൽ സീറ്റുകൾ ലഭ്യമായ സാഹചര്യത്തിൽ മാറ്റിയ ഹാജിമാരെ വീണ്ടും തിരികെ അവരുടെ അപേക്ഷയിൽ ആവശ്യപ്പെട്ടത് പ്രകാരം NCNTZ കാറ്റഗറിയിലേക്ക് തന്നെ മാറ്റിയതായി പല ഹാജിമാർക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ SMS ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മെസ്സേജ് വന്നവർ നിർബന്ധമായും 10 ദിവസത്തിനകം ബാലൻസ് തുക അടക്കേണ്ടതാണെന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു. ഫോൺ 9446607973