വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ: ഇന്റർവ്യൂ 14ന്:
കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 ആഗസ്റ്റ് 18 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ഫെസിലിറ്റേറ്റിങ്ങ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാംബൂ ആൻഡ് കെയ്ൻ എൻർപ്രൈസ്സസ് ത്രൂ ട്രെയിനിങ്ങ് ആന്റ് ടെക്‌നോളജി ട്രാൻസഫറിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ആഗസ്റ്റ് 14ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുളള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.