Peruvayal News

Peruvayal News

ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംങ്ങ്; ക്യാമ്പുകള്‍ ഇന്ന് (16.8.19)ന് തുടങ്ങി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംങ്ങ്;
ക്യാമ്പുകള്‍  ഇന്ന് (16.8.19)ന് തുടങ്ങി


ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും വ്യവസായ പരിശീലന വകുപ്പ് ഐ.റ്റി.ഐ കളുടെ നൈപുണ്യ കർമ്മസേനയുടെയും നേതൃത്വത്തിൽ വിവിധ ഇലക്ട്രോണിക് കമ്പനികളുമായി ചേര്‍ന്ന് പ്രളയത്തില്‍ കേടുപാടുകള്‍ വന്ന മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാഥമിക അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ആദ്യ ക്യാമ്പ് വെള്ളിയാഴ്ച (16.8.19) മാളിക്കടവ് ഐടിഐ ക്യാമ്പസില്‍  നടക്കും. 17,18 തിയ്യതികളില്‍-മലബാര്‍ ക്രിസ്ത്യൻ കോളജ്,  ഫറോക്ക് നഗരസഭയിൽ 17ന് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കുന്നമംഗലം പഞ്ചായത്ത് (17 ന് കുന്നമംഗലം ഹയര്‍ സെക്കണ്ടറി സകൂള്‍), വടകര നഗരസഭ (18,19, 20 തിയതികളില്‍-ഏറാമല കമ്യൂണിറ്റിഹാള്‍) എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പുകളും രാവിലെ 9.30 മുതല്‍ ആരംഭിക്കും. കോര്‍പറേഷനില്‍ ഹാപ്പി ക്രോക്കറി, മൈ ജി, കണ്ണങ്കണ്ടി, എസ്ജി ഇലക്ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സോണി, ഐഎഫ്ബി, പാനസോണിക്, പ്രീതി, പ്രസ്റ്റീജ്, ബോറോസില്‍ തുടങ്ങിയ കമ്പനികളുടെ വിദഗ്ദരാണ് സേവനം നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം കേടായ ഉപകരണങ്ങള്‍ ക്യാമ്പിലെത്തിച്ച് അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുക. 0495 2373900, 0495 2375300.
Don't Miss
© all rights reserved and made with by pkv24live