Peruvayal News

Peruvayal News

ആഗസ്റ്റ് 18ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ സംസ്ഥാനത്തുണ്ടായ കനത്ത മഴ കാരണം ആഗസ്റ്റ് 25 ലേക്ക് മാറ്റി

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുളള പ്രവേശനത്തിനായി ആഗസ്റ്റ് 18ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ സംസ്ഥാനത്തുണ്ടായ കനത്ത മഴ കാരണം ആഗസ്റ്റ് 25 ലേക്ക് മാറ്റി. 



കോഴിക്കോട് സെന്റർ ഒഴികെയുളള പരീക്ഷാ കേന്ദ്രങ്ങൾ, പരീക്ഷാസമയം എന്നിവയ്ക്ക് മാറ്റമില്ല. കോഴിക്കോട് സെന്ററിലെ പ്രവേശന പരീക്ഷ അതേ കാമ്പസിൽ നടത്തും. പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം www.ccek.org എന്ന വെബ് സൈറ്റിൽ ആഗസ്റ്റ് 19, വൈകുന്നേരം അഞ്ച് വരെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (0471-2313065, 2311654, 8281098867), പൊന്നാനി (0494-2665489, 8281098868), പാലക്കാട് (0491-2576100, 8281098869), കോഴിക്കോട് (0495-2386400, 8281098870), കല്യാശ്ശേരി (8281098875), കൊല്ലം (9446772334).
Don't Miss
© all rights reserved and made with by pkv24live