ജൂനിയർ റസിഡന്റ് വാക്-ഇൻ-ഇന്റർവ്യൂ 20ന്:
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒഴിവുകളുടെ എണ്ണം - രണ്ട്, വിദ്യാഭ്യാസ യോഗ്യത: എം.ബി.ബി.എസ് റ്റി.സി.എം.സി. രജിസ്‌ട്രേഷൻ, പ്രതിമാസവേതനം 45,000. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.