മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം 'അരങ്ങ് 2019'
മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ വാർഷികം 'അരങ്ങ് 2019' ചുള്ളിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ സഗീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഫൈസൽ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാനു.സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹ്മ മുജീബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജ്, ബ്ലോക്ക് മെമ്പർ എം പി മുഹമ്മദ്, വാർഡ് മെമ്പർമാരായ
കെ രാധാകൃഷ്ണൻ, ഡി ഷാഹിദ,ഷീല, ലക്ഷ്മി, കുമാരൻ,സാറാബി, സി ഡി എസ് പ്രസിഡന്റ് ഫാത്തിമ, യൂത്ത് കോഡിനേറ്റർ ഫാറൂഖ്
തുടങ്ങിയവർ സംബന്ധിച്ചു.
16 ഇനം പരിപാടികളിലായി 500 ൽ പരം കുടുംബശ്രീ അംഗങ്ങൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം മുണ്ടക്കുളം സൗത്ത് (വാർഡ് 14), രണ്ടാം സ്ഥാനം തുല്യ പോയിന്റുകളോടെ പറപ്പൂർ (വാർഡ് 6) ചുള്ളിക്കോട്(വാർഡ് 5)
കരസ്ഥമാക്കി.