കനത്ത മഴ: ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ജില്ലയിൽ 3 ഡാമുകള്‍ ഇന്ന് തുറക്കും
1ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ഡാമുകള്‍ ഇന്ന് തുറക്കുമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് ഇന്ന് തുറക്കുക. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെ.മീ വീതം ഇന്ന് ഉയര്‍ത്തും.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയരുമെന്ന് അതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ അധികാരികൾ അറിയിച്ചു