ഹജ്ജുമ്മ മരണപ്പെട്ടു
പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തിയ ഏറണാകുളം പെരുമ്പാവൂർ സ്വദേശി ഹാജറ (58 വയസ്) മരണപ്പെട്ടു.
WMKLF-10442-4-0 എന്ന കവർ നമ്പറിൽ റംല, സുലൈഖ, ആസിയ എന്നിവരോടൊത്ത് യാത്രതിരിച്ച പെരുമ്പാവൂർ അല്ലപ്ര ചെന്താര വീട്ടിൽ അബൂബക്കരിന്റെ ഭാര്യ ഹാജറയാണ് മരണപ്പെട്ടത്.
ലേഡീസ് വിത്തൌട്ട് മെഹ്റാം കാറ്റഗറിയിൽ കഴിഞ്ഞ 17 ന് നെടുമ്പാശ്ശേരിയിൽ നിന്നുമാണ് ഈ ഹജ്ജുമ്മ യാത്രയായത്. വോളന്റിയർമാർക്ക് തുടർനടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു.