മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആഗസ്റ്റ് 8ന് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം.
ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ ഐ.എച്ച്.ആർ.ഡി സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആഗസ്റ്റ് 8ന് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ കോഴ്‌സിന് വേണ്ട യോഗ്യത എസ്.എസ്.എൽ.സിയാണ്. മൂന്നുലക്ഷത്തിൽ താഴെ വാർഷിക കുടുംബവരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഫോൺ: 0471-2307733, 9539320697.