Peruvayal News

Peruvayal News

മാനന്തവാടി :പ്രളയത്താൽ വെള്ളം കയറിയ വീടുകൾ കൂട്ട് -89 വാസയോഗ്യമാക്കി

മാനന്തവാടി :പ്രളയത്താൽ വെള്ളം കയറിയ വീടുകൾ കൂട്ട് -89 വാസയോഗ്യമാക്കി .



കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ കൂട്ട് - 89 മാനന്തവാടിയിൽ വെള്ളം കയറിയ  വീടുകൾ വൃത്തിയാക്കി നാടിന് മാതൃകയായി .എല്ലാവിധ മത, രാഷ്ടിയ വിഭാഗത്തിൽപ്പെട്ട നിരവധി  വീടുകളാണ് ഈ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സഹായം ആവശ്യപ്പെട്ടത് .അതിരാവിലെ തുടങ്ങിയ സേവനം രാത്രി വരെ നീണ്ടുനിന്നു . 


താഴയങ്ങാടിയിലും ,കണിയാരത്തുമുള്ള വീടുകൾ ആണ് വാസയോഗ്യമാക്കിയത് . വീടുകൾ വൃത്തിയാക്കാൻ വന്നവർക്ക് പൊരുന്നന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രം പ്രതിരോധ ഗുളികകളും വേണ്ട  സാമഗ്രഹികളും വിതരണം ചെയ്തു . ഈ സാമൂഹ്യസേവനം മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാരദ സജീവൻ ഉത്ഘാടനം ചെയ്തു .കൂട്ട് പ്രസിഡന്റ് ജോജി യവനാർകുളം ,അനിൽ പഞ്ചാംകുഴി ,ജയരാജൻ  ,ഗ്ളീസൺ, ഷാജി കല്ലോടി , ജോയ്‌സി ജോസഫ് , അമ്പിളി, ജോളി , എന്നിവർ നേതൃത്വം നൽകി .
Don't Miss
© all rights reserved and made with by pkv24live