ഇനി ശനിയാഴ്ചയും പ്രവർത്തിദിവസം: നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ തിരിച്ച് പിടിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കാൻ സർക്കാർ നിർദ്ദേശം. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും. ഇത് സംബന്ധിച്ച് അതത് ഡി.ഡി.ഇമാര്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവ് നല്‍കും.
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ ധാരാളം അധ്യയനദിനങ്ങള്‍ നഷ്ടമായതിനെത്തുടർന്നാണ് ഈ തീരുമാനം. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും
ശനിയാഴ്ചകളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.
ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. ഓഗസ്റ്റ് 26നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.