ഉന്നാവോ പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഉന്നാവോ പെൺകുട്ടിയെയും അഭിഭാഷകനെയും തുടർ ചികിത്സയ്ക്കായി വിമാനമാർഗം എയിംസിലെത്തിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരും നിലവിൽ ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.