Peruvayal News

Peruvayal News

നെഹ്‌റു ട്രോഫിവള്ളം കളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു.

നെഹ്‌റു ട്രോഫിവള്ളം കളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു.


കൊച്ചി: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 67 ാമത് നെഹ്‌റു ട്രോഫിവള്ളം കളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു.  ഓഗസ്റ്റ് മാസം 10—ാം തിയതി പുന്നമടയില്‍ നടക്കുന്ന  വള്ളംകളിയുടെ  3000, 2000, 1500, 800, 500, 300, 200, 100 എന്നീ രൂപയുടെ ടിക്കറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് വാങ്ങുന്നതിനും രാജേന്ദ്രമൈതാനത്തിനെതിര്‍വശത്തുള്ള ഡിറ്റിപിസിയുടെ സന്ദര്‍ശകസേവന കേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 0484  2367334, 7907634562.
Don't Miss
© all rights reserved and made with by pkv24live